2009, ഫെബ്രുവരി 26, വ്യാഴാഴ്‌ച

ട്രാജഡി

ആഫീസ് ഇല്‍ വേറെ പണി ഒന്നും ഇല്ലാതെ ഇരുന്നപ്പോ, എന്റെ ബ്ലോഗിനെ ഒരു സുന്ദരികുട്ടി ആക്കിയേക്കാമെന്നു വിചാരിച്ചു ഞ്ഞാന്‍ ബൂലോകത്ത്‌ കേറി കലാപരിപാടികള്‍ ആരംഭിച്ചു.. ഇതു വരെ ഇട്ട പോസ്റ്റ്‌ നോക്കെ ഓരോ ലേബല് ഒക്കെ ഇട്ട്‌, ആവശ്യമില്ലാതെ ഇരുന്ന കൊറേ ഡ്ര്യാഫ്ട് ഒക്കെ ഡെലീട് ചെയ്തുകളഞ്ഞു.. അതിനു ശേഷം ആണ് മനസിലായത്, ലാസ്റ്റ്‌ ലേബല് ഇട്ട പോസ്റ്റ് അന്ചെക് ചെയ്യണ്ഞത് കാരണം ആ പോസ്റ്റ് ഉള്ള കൊമ്മെന്റുകള്‍ സഹിതം ഡ്രാഫ്റ്കള്‍ടെ കൂടെ ഡെലീട് ആയി പോയി.. മലയാളത്തില്‍ ബ്ലോഗാന്‍ പതിച്ചു തുടങ്ങിയ കാലത്ത്, വളരെ പണിപെട്ടു കുത്തി ഇരുന്നു എഴുതിയുണ്ടാക്കിയ " എന്റെ ഇതിഹാസിക സൈക്കിള്‍ സംഭവങ്ങള്‍ " എന്ന ബ്ലോഗ് ആരുന്നു അതു.. എനിക്കാണെങ്കില്‍ അങ്ങോട്ട്‌ സങ്കടം സഹിക്കാന്‍ പറ്റുന്നില്ല.. ഇനി എന്നെ കൊണ്ട്‌ അതു ഒന്നു കൂടി എഴുതി ഉണ്ടാക്കാനും സാധിക്കില്ല. ബോധം ഇല്ലാത്തത്‌ കൊണ്ട്‌ ബാക്‌അപ് ഉം എടുത്തിട്ടില്ല.. ബൂലോകത്തെ ഏതെങ്കിലും പുലീകൂട്ടന്‍നോ പുലീകുട്ടിക്കോ ഇതിനുള്ള പരിഹാരം അറിയാവോ?? എന്റെ പോസ്റ്റ് തിരിച്ചു കിട്ടിയില്ലെങ്കില്‍ സങ്കടം സഹിക്കാതെ ഞാന്‍ ഡീ മോടീവേടെഡ് ആയി, ബൂലോകത്തോടു വിട പറയുന്നതിനു മുമ്പ് ആര്‍കെങ്കിലും ഈ പ്രശ്നത്തിനു ഒരു പരിഹാരം ഉണ്ടാക്കിത്തരാന്‍ പറ്റുവോ?????

2009, ഫെബ്രുവരി 24, ചൊവ്വാഴ്ച

പുഴ ഒഴുകുന്നു- നിന്നിലേക്ക്‌

ഋതുക്കള്‍ മാറി കൊണ്ടിരുന്നപ്പോഴും രാവിനെ മറച്ചു സുര്യന്‍ ഉണര്‍ന്നു പിന്നെ വീണ്ടും വഴിമാറി കൊടുത്തു കൊണ്ടിരുന്നപോഴും പുഴ ഒഴുകികൊണ്ടെയിരിക്കുകയായിരുന്നു.. ഒഴുകിയെത്തിയ ദൂരമോ വന്നു ചേര്‍ന്ന അഗാധതയോ അവള്‍ അറിഞ്ഞില്ല.. തിരിച്ചറിയാന്‍ ശ്രമിച്ചുമില്ല..

പിന്നീടെന്നോ ഒരിക്കല്‍ അവള്‍ മനസിലാക്കി പുഴ ഒഴുകി കൊണ്ടിരുന്നത് നിന്നിലേക്കാണ്എന്ന്. ദൂരങ്ങള്‍ താണ്ടി , ചിലപ്പോ കുത്തി ഒഴുകിയും ചിലപ്പോ കളകളാരവം പൊഴിച്ചും ഒഴുകി നീങ്ങി എത്തിയത് നിന്നിലലിയനായിരുന്നത്രേ

ഇതു നീ അറിഞ്ഞിരുന്നോ??? അതിന് നീ ദീര്‍ഘ കാല ജ്ഞാനി ആയിരുന്നുവോ??? അതോ, ഒഴുകി എത്തിയ പുഴയെ അത് പ്രകൃതി നിയമം എന്ന് മാത്രം കരുതി നീ അന്ഗീകരിച്ചതോ?

പലര്ക്കും പാപനാശിനി ആയിരുന്നു പുഴ. ചിലര്‍ക്കൊക്കെ ഉച്ചവെയിലില്‍ തളര്‍ന്നു വിശ്രമിക്കുമ്പോള്‍ കാലില്‍ തട്ടി ഒഴുകുന്ന ആശ്വാസ ജലവും. ഇതൊക്കെ ഒഴുക്കിനിടയിലെ ചിലെ ദൌത്യങ്ങള്‍ മാത്രം.. ഒഴുക്കിന്റെ അര്ത്ഥം ഇതൊന്നുമല്ലായിരുന്നു... ദൌത്യങ്ങള്‍ അവസനിപിച്ചു ആശ്വാസം പകര്ന്നു, പുണ്യങ്ങള്‍ സ്വരുകൂട്ടി വരുമ്പോള്‍, പുഴ അറിഞ്ഞിരുന്നോ അവള്‍ കഴുകികളഞ്ഞ മാലിന്യങ്ങളും പേറുന്നു എന്ന്? അത് അവള്‍ വെറുതെ ചുമക്കുക മാത്രമായിരുന്നോ അതോ തന്റെ ഭാഗം ആക്കിയിരുന്നോ???

അറിയില്ല. പക്ഷെ അവള്‍ ഒഴുകിയെത്തുന്നത് പൂര്‍ണം ആയാണ്.. ഇനിയും പൂര്‍ണമാകാത്ത പൂര്‍ണതയെ പുല്‍കാന്‍..

പുഴ ഇപ്പോഴും ഒഴുകിവന്നു കൊണ്ടേ ഇരിക്കുകയാണ്‌.. നിന്നിലേക്ക്‌..