2009, ജനുവരി 27, ചൊവ്വാഴ്ച

ഗാനം വര്‍ത്തമാന ഭാഷയില്‍ വിവര്ത്തനം ചെയ്താല്‍ !

ചീരപൂവുകളെ കിസ്സ്‌ അടിക്കുന്ന നീലകുരുവികളെ , കാറ്റും അണ്ണാനും ഒന്നും അറിയാതെ നിങ്ങള്ക്ക് ഒരു പരിപാടി കൂടി ഒപ്പിക്കാന്‍ പറ്റുവോ? അവിടെ യെങ്ങാണ്ട് കെടന്നു കീറി കൊണ്ടിരിക്കുന്ന ആ പൂവിന്റെ കണ്ണുനീര് ഒന്നു തൊടക്കാവോ? എന്നിട്ട് ആ ഊഞ്ഞാല് ഒന്നു ആട്ടികോട്, അവിടെ എങ്ങാനും കെടന്നു ഒന്നു ഒറന്ഗട്ടെ അത്.
അപ്പുറത്തെ മുറ്റത്തു കെടന്നു തൊട്ടും തോണ്ടിയും ഇരിക്കുന്ന പച്ച കളര്‍ ഉള്ള പക്ഷികളെ, ഇങ്ങു വരൂ, നമ്മുക്ക് ഒന്നു കൂടാമെന്നെ. ഒരു മുറുക്കല്‍ ഒക്കെ ആകാം, എന്നിട്ട് ലിപ്സ്ടിച്ക് ഇട്ട പോലെ ച്ചുംമന്ന ലിപ്സ് ഒക്കെ ആയിട്ട് ആയമ്മേടെ അടുത്തേക്ക് ഒന്നു വാന്നെ.
അപ്പുറത്തെ പറമ്പില്‍ കേട്ടിയെക്കുന്ന പശു ക്ലീന്‍ ആക്കി നിര്ത്തി എക്കുന്ന ക്ടാവേ , മാലേം കിലുക്കി , പുല്ലും തിന്നു, ഇവിടെ പശുനെ കറക്കി പാല് എടുത്തു കഴിയുമ്പം ചുമ്മാ ജോലിഅടിച്ച് നടക്കനയിട്ടു ഇങ്ങോട്ട് വന്നെ!

2009, ജനുവരി 2, വെള്ളിയാഴ്‌ച

ഞാന്‍ ഒന്നു ചോദിക്കട്ടെ...

പ്രായം പതിരുപത്തന്ഞു ആയി. അത്യാവശം ശമ്പളം ഉള്ള ജോലിയും ഉണ്ട് . പുറത്തു നിന്നു നോക്കുന്ന ആര്ക്കും ന്യായമായിട്ടും തോന്നാവുന്ന ഡൌട്ട് ആണ്- ഇനി ഇവള്‍ക്ക് കല്യാണം കഴിക്കാനുള്ള സമയം ആയില്ലേ എന്ന്! സമയം അതി ക്രമിച്ചു പോയി എന്നും പറഞ്ഞാണ്‌ ചിലര്‍ ലഹള ഉണ്ടാക്കുന്നത്. ശെടാ! എന്നിക്കിപ്പം കല്യാണം കഴിക്കണ്ടാന്നെ. എനിക്ക് അതിനുള്ള മച്ചുരിടി ആയെന്നു എനിക്ക് താനെ ഒരു വിശ്വാസം പോര. അല്ല, അവരെ പറഞ്ഞിട്ടും കാര്യമില്ല. ഇന്നത്തെ കാലത്തു ഈ ചെക്കന്മാരൊക്കെ ഇരുപത്തി നാലു- ഇരുപത്തി അഞ്ചു വയസകുമ്പോലെക്കും കെട്ട് കുടുംബനാതന്‍ മാരായി കഴിഞ്ഞിരിക്കും. അവര്‍ക്കൊക്കെ കല്യാണം കഴിക്കാന്‍ ഭയങ്കര തിടുക്കമാണ്.

അല്ലെ സുഹൃത്തുക്കളെ, ഞാന്‍ നിങ്ങളോട് ഒന്നു ചോദിച്ചോട്ടെ! ഇങ്ങനെപെട്ടെന്ന് കല്യാണം കഴിച്ചു എന്നെ പോലെ കല്യാണ പ്രായം അടുത്ത് എന്നാല്‍ അത്രയ്ക്കങ്ങോട്ട് ആകാതെ നില്ക്കുന്ന , ജീവിതത്തില്‍ കിട്ടുന്ന കുറച്ചു സ്വതന്ത്രം കുറച്ചു കാലം ആകൊഷിക്കണം എന്ന് ആഗ്രഹിച്ചു നടക്കുന്ന പെമ്പിള്ളെരുടെ സമാധാനം നിങ്ങള്‍ എന്തിന് ഇങ്ങനെ നശിപ്പിക്കുന്നു? നിങ്ങള്‍ക്കൊന്നും ലവലേശം സോഷ്യല്‍ രേസ്പോന്സിബിളിടി ഇല്ലേ?????