2013, ഡിസംബർ 29, ഞായറാഴ്‌ച

ഉണ്ണീശോ പുല്ല്

പണ്ടൊക്കെ ക്രിസ്മസ് ദിവസങ്ങളിൽ കുന്നും പറമ്പും കേറിയിറങ്ങി തേടി നടക്കുമായിരുന്നു...പുൽകൂട് മേയാൻ  കുറച്ചു ഉണ്ണീശോ പുല്ലിനു വേണ്ടി. വരാനിരിക്കുന്ന ക്രിസ്മസ്കളിലെ ജീവിതഗതിയുടെ മുന്നറിയിപ്പെന്ന വിധം അന്നേ വർഷങ്ങൾ കടക്കുംതോറും ഉണ്ണീശോ പുല്ല് ദുർലഭം ആകുന്നുണ്ടായിരുന്നു. മുൻവർഷങ്ങളിൽ ഉണ്ണീശോ പുല്ല് വളർന്നിരുന്ന റബ്ബർ കാടുകളിൽ ശിശിരത്താൽ ഉണങ്ങിയ കളകളും, പറമ്പുകളിൽ കമ്മ്യൂണിസ്റ്റ്‌ പച്ചയും തൊട്ടാവാടിയും മാത്രം...  ജീവിതം നഗരങ്ങളിലേക്ക് ചേക്കേറി കഴിഞ്ഞു പിന്നീട് കണ്ടിട്ടുള്ളത് വയ്ക്കോൽ മേഞ്ഞ റെഡിമയിട് പുൽകൂടുകൾ.
പക്ഷെ ഇത്തവണ ക്രിസ്മസ് ഇന് ഞാൻ കണ്ടു - ഉണ്ണീശോ പുല്ല് കൊണ്ട് മേഞ്ഞ പുൽകൂടുകൾ.. ഓർമകളിലെ  ക്രിസ്മസ് സങ്കൽപ്പങ്ങൾ പൂർണമായും കാലഹരനപെട്ടിട്ടില്ല എന്ന് തിരിച്ചറിയാൻ സാധിച്ചു, എൽസമ്മ ആന്റി യുടെയും ചേന്നാട് വീട്ടിലെയും പുൽകൂടുകൾ കണ്ടപ്പോൾ ..ഒപ്പം മറ്റൊന്ന് കൂടി തിരിച്ചു കിട്ടി ഈ ക്രിസ്മസ് ദിവസങ്ങളിൽ. പ്രത്യാശ.