2009, മാർച്ച് 15, ഞായറാഴ്‌ച

എന്റെ ഐതിഹാസിക സൈക്കിള്‍ സംഭവങ്ങള്‍ (റീ ലോടെട്)

വില്ലജ് ഓഫീസിനു അവധി ആയിരുന്ന ഒരു രണ്ടാം ശനിയാഴ്ച , ഞങ്ങള്‍ പിള്ളേര്‍ വീട്ടുപറമ്പില്‍ സൊറ പറഞ്ഞു കൊണ്ടിരുന്ന സമയത്താണ് അച്ചാച്ചന്‍ അത് വാങ്ങി കൊണ്ടു വന്നത്- ചുവന്ന നിറത്തിലുള്ള അത്ലാസ് ഇന്റെ ഒരു സ്പോര്‍ട്സ് സൈക്കിള്‍. എന്നെ കാലും ഒന്നര വയസിനു മൂത്തത് ആയതു കൊണ്ടും സൈക്കിള്‍ ഓടിക്കാനുള്ള ഒരു പെര്സോനളിടി ഉം ആരോഗ്യവും ഉള്ളത് ചെട്ടനയത് കൊണ്ടും ചേട്ടനായിരുന്നു ടെക്നികലി സൈക്ലെഇന്റെ അവകാശി. മാത്രമല്ല, അന്ന് ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന എനിക്ക് ആ സൈക്ലെഇന്റെ പാതി വലിപ്പം പോലും ഉണ്ടായിരുന്നില്ല. എന്തായാലും ഉടമസ്തവകശത്തിനു eഇ സൈക്ലെഇന്റെ കാര്യത്തില്‍ വല്യ പ്രസക്തി ഒന്നും ഉണ്ടായിരുന്നില്ല. ഞാനും, ചേട്ടനും, അപ്പിയും, വാവയും, ജോയ്സും, ജൈസനും ഉള്‍പെടുന്ന പിള്ളേര് പട മുഴുവന്‍ പ്രസ്തുത സൈക്ലെഇല്‍ ആണ് അരങ്ങേറ്റം കുറിച്ചത്. എല്ലാവരുടെയും ആശാന്‍ അച്ചാച്ചനും.
സ്കൂള്‍ കഴിഞ്ഞു വന്നു ഹോം വോര്കും മറ്റു കലാപരിപാടികളും ഒക്കെ കഴിഞ്ഞു രാത്രിയില്‍ അടുത്തുള്ള പള്ളി മുറ്റത്തായിരുന്നു ഞങ്ങളുടെ കളരി. പള്ളിയുടെ പുറകിലത്തെ മുട്ടത്തു കൂടി പാസ് ചെയുമ്പോള്‍ പേടിപ്പിക്കാന്‍ വരുന്ന- ഞങ്ങളുടെ ഭാവന സൃഷ്ടി ആയ പ്രേതം ഉള്‍പെടെ സംഭവ ബഹുലമായിരുന്നു സൈക്കിള്‍ പഠന കാലം. കുറച്ചു കാലം കഴിഞ്ഞു ചേട്ടന്‍ വളര്ന്നു വലുതായി പുതിയ ഫുള്‍ സൈക്കിള്‍ ലേക്ക് പ്രോമോറേന്‍ കിട്ടി കഴിഞ്ഞിട്ടും എന്റെ സൈക്കിള്‍ പഠനം കമ്പ്ലീറ്റ്‌ ആയിട്ടും കഴിഞ്ഞിട്ടില്ലായിരുന്നു. സൈക്കിള്‍ ഓടിക്കല്‍, പിന്നീട് കിനെടിക് ഹോണ്ട , ഡ്രൈവിങ്ങ് തുടങ്ങിയ അഭ്യാസങ്ങളില്‍ ദിസേല്സ്‌ിയ രോഗം ഉള്ളവരെ പോലെയാണ് എന്റെ കാര്യം; കുറച്ചു അദികം സ്ലോ ആണ്.
എന്തായാലും പുതിയ സൈക്കിള്‍ വന്നതോടെ പഴയ സൈക്ലെഇന്റെ പൂര്‍ണ അവകാശം എനിക്ക് പതിച്ചു കിട്ടി.അത് ഓടിച്ചു എക്സ്പെര്‍ട്ട് ആയികൊണ്ടിരിക്കുന്നതിനിടയില്‍ വലിയ സൈക്ലെഇല്‍ സര്‍ക്കസ് കാണിക്കണമെന്ന എന്റെ പൂതിയും കൂടോ കൂടി വന്നു. ഒതിയും തതതിയും ഒക്കെ വലിയ സൈക്കിള്‍ ഓടിക്കരായി വന്നപോലെക്കും ഒരു ദിവസം അത് സംഭവിച്ചു!
കുറച്ചപ്പുറത്ത്‌ താമസിച്ചിരുന്ന വര്‍ഗീസ് ചേട്ടന്‍ മരിച്ചിട്ട് പുള്ളിയുടെ നാല്പത്തി ഒന്നാം ചരമ ദിനം ആണ്. ശനി ആഴ്ച ആയതു കൊണ്ടു പതിവു പോലെ ഞങ്ങള്‍ പിള്ളേര് പട സൈക്കിള്‍ ഉം ആയി ജാഡ കാണിച്ചു കറങ്ങി നടക്കുവാന്. കുറച്ചു സ്പീഡ് കൂടുതലല്ലേ എന്നൊരു സംശയം എനിക്ക് ഇല്ലാതില്ല. എന്നാലും ഒട്ടും കുറക്കേണ്ട എന്ന് കരുതി അതെ സ്പീഡില്‍ വര്‍ഗീസ് ചേട്ടന്റെ വീടിനു മുമ്പില്‍ കൂടിനില്ക്കുന്ന ആളുകള്കിടയില്‍ കൂടി സ്റ്ലെഇല്‍ ഒരു യു ടേണ്‍- അതായിരുന്നു മനസിലെ പ്ലാന്‍. കണക്കു കൂട്ടല്‍ എവിടാണ് പിഴച്ചത് എന്നറിയില്ല- നമ്മള്‍ ഇതു കുറെ ചെയ്തിട്ടുള്ളത് ആണേ! പക്ഷെ ഇത്തവണ യു ടേണ്‍ അങ്ങ് കഴിയരയപോല്ലെക്കും കൂടി നില്‍ക്കുന്നവരുടെ ഇടയിലേക്ക് തല്ലി അലച്ചു ഒരു വീഴ്ച! സൈക്ലെഇന്റെ ഹന്ട്ലെ ത്രീ സിക്ഷ്ട്യ്ഫിവെ ഡിഗ്രിയില്‍ വളഞ്ഞു പോയി.കൂട്ടത്തില്‍ ശ്വാസം ചന്കിനുള്ളില്‍ കുടുങ്ങി. മുഖത്താകെ പരന്ന മഞ്ഞളിപ്പ് വേറെ!
തിരിച്ചു വീട്ടില്‍ വന്നത് എങ്ങനെ ആണെന്ന് എത്ര ആലോചിച്ചിട്ടും ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ല. ഒരു താത്കാലിക അമ്നെഷ്യ എന്നെ ബാധിചിരുന്നോ എന്നൊരു സംശയം.
യ്തിരിച്ചു വീട്ടില്‍ വന്നപ്പോള്‍ കൂടെ ഉള്ളവരൊക്കെ ആകെ അപമാനിതരായി നില്ക്കുന്നു. നിന്നെ ഞാന്‍ സൈക്കിള്‍ ഓടിക്കാന്‍ പടിപിച്ചത് നാട്ടുകാരുടെ മുന്നില്‍ ഇങ്ങനെ നാണം കെടുത്താനായിരുന്നോ എന്നെ ധ്വനി നിരീഞ്ഞ നോട്ടവുമായി ചെട്ടി. എല്ലാവര്ക്കും വന്ന അപമാനം നീക്കാനായി ആരുടെ പൈശാചിക ബുദ്ധിയില്‍ തെളിഞ്ഞതനെന്നു അറിയില്ല, ദാമാജ് കന്ട്രോല്‍നുള്ള ഐഡിയ ഉടന്‍ വന്നു. എനിക്ക് നല്ലോണം സൈക്കിള്‍ ഓടിക്കാന്‍ അറിയാം എന്ന് അവരെ ബൊധ്യപെടുത്താനായി ചേട്ടായിയുടെ വല്യ സൈക്കിള്‍ കൊണ്ടു അവരുടെ മുന്നില്‍ കൂടി ഒരു പ്രകടനം. വിനാശ കാലേ വിപരീത ബുദ്ധി എന്ന് പണ്ടുള്ളവര്‍ പറയുന്നതു വെറുതെ അല്ലല്ലോ! വീട്ടില്‍ വരാനുള്ളത്‌ വഴിയിലെ ഹോട്ടലില്‍ തങ്ങില്ലല്ലോ. വല്യ സൈക്ലയൂം കൊണ്ടുള്ള എന്റെ പ്രകടനം അവരുടെ അടുത്തെത്തിയപ്പോള്‍, ആരുടെയോ ദൃഷ്ടി പതിഞ്ഞ പോലെ എന്തോ വീണ്ടും സംഭവിച്ചു. ഞാന്‍ ചെന്നു വീണത്‌ അവിടെ കൂടി നിന്ന ചിലരുടെ കാല്‍ ചുവട്ടിലെക്കാന്. ഇത്തവണ സ്വന്തമായി പൊങ്ങാനുള്ള ശ്രമം നടത്താനുള്ള കെല്പു പോലും എനിക്കുണ്ടായിരുന്നില്ല. ആരൊക്കെയോ കൂടി വീട്ടില്‍ എത്തിച്ചപ്പോള്‍, ഞാന്‍ ആരുടേയും മുഖത്ത് നോക്കിയില്ല. വരുത്തി വെച്ച അപമാനത്തെ കുറിച്ചു ചിന്തിച്ചതുമില്ല. മന്ത്രം പോലെ മനസ്സു ഉരുവിടുന്നത് വെറും രണ്ടു വാക്കുകള്‍ മാത്രം-" ഈശോയെ! എന്റെ നടുവ് !!!"