2009, ഫെബ്രുവരി 26, വ്യാഴാഴ്‌ച

ട്രാജഡി

ആഫീസ് ഇല്‍ വേറെ പണി ഒന്നും ഇല്ലാതെ ഇരുന്നപ്പോ, എന്റെ ബ്ലോഗിനെ ഒരു സുന്ദരികുട്ടി ആക്കിയേക്കാമെന്നു വിചാരിച്ചു ഞ്ഞാന്‍ ബൂലോകത്ത്‌ കേറി കലാപരിപാടികള്‍ ആരംഭിച്ചു.. ഇതു വരെ ഇട്ട പോസ്റ്റ്‌ നോക്കെ ഓരോ ലേബല് ഒക്കെ ഇട്ട്‌, ആവശ്യമില്ലാതെ ഇരുന്ന കൊറേ ഡ്ര്യാഫ്ട് ഒക്കെ ഡെലീട് ചെയ്തുകളഞ്ഞു.. അതിനു ശേഷം ആണ് മനസിലായത്, ലാസ്റ്റ്‌ ലേബല് ഇട്ട പോസ്റ്റ് അന്ചെക് ചെയ്യണ്ഞത് കാരണം ആ പോസ്റ്റ് ഉള്ള കൊമ്മെന്റുകള്‍ സഹിതം ഡ്രാഫ്റ്കള്‍ടെ കൂടെ ഡെലീട് ആയി പോയി.. മലയാളത്തില്‍ ബ്ലോഗാന്‍ പതിച്ചു തുടങ്ങിയ കാലത്ത്, വളരെ പണിപെട്ടു കുത്തി ഇരുന്നു എഴുതിയുണ്ടാക്കിയ " എന്റെ ഇതിഹാസിക സൈക്കിള്‍ സംഭവങ്ങള്‍ " എന്ന ബ്ലോഗ് ആരുന്നു അതു.. എനിക്കാണെങ്കില്‍ അങ്ങോട്ട്‌ സങ്കടം സഹിക്കാന്‍ പറ്റുന്നില്ല.. ഇനി എന്നെ കൊണ്ട്‌ അതു ഒന്നു കൂടി എഴുതി ഉണ്ടാക്കാനും സാധിക്കില്ല. ബോധം ഇല്ലാത്തത്‌ കൊണ്ട്‌ ബാക്‌അപ് ഉം എടുത്തിട്ടില്ല.. ബൂലോകത്തെ ഏതെങ്കിലും പുലീകൂട്ടന്‍നോ പുലീകുട്ടിക്കോ ഇതിനുള്ള പരിഹാരം അറിയാവോ?? എന്റെ പോസ്റ്റ് തിരിച്ചു കിട്ടിയില്ലെങ്കില്‍ സങ്കടം സഹിക്കാതെ ഞാന്‍ ഡീ മോടീവേടെഡ് ആയി, ബൂലോകത്തോടു വിട പറയുന്നതിനു മുമ്പ് ആര്‍കെങ്കിലും ഈ പ്രശ്നത്തിനു ഒരു പരിഹാരം ഉണ്ടാക്കിത്തരാന്‍ പറ്റുവോ?????

8 അഭിപ്രായങ്ങൾ:

  1. pl go to this : http://thonnunnath.blogspot.com/2008/08/seo.html
    or mail him
    manojps@gmail.com

    i'm helpless

    മറുപടിഇല്ലാതാക്കൂ
  2. ഇനിയൊന്നും ചെയ്യാനില്ല...
    ബൂലോഗത്ത്‌ നിന്ന്‌ വിടപറഞ്ഞോളൂ വേഗം...


    ആശംസകള്‍...

    മറുപടിഇല്ലാതാക്കൂ
  3. "ഒന്നിന്നുമില്ല ഗതി ഉന്നതമായ കുന്നല്ല
    ആഴിയുമൊരിക്കല്‍ നശിക്കുമോര്‍ത്താല്‍ "

    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  4. ബോധം ഇല്ല എന്ന കാര്യം സമ്മതിച്ചല്ലോ.
    സാരമില്ല. വീണ്ടും ആദ്യം മുതല്‍ തുടങ്ങിക്കോളൂ

    മറുപടിഇല്ലാതാക്കൂ
  5. ഇട്ടിട്ട്‌ പോകാരായിട്ടില്ല സുഹൃത്തുകളെ.. എന്റെതയിട്ടുള്ള കഴിവ്‌ കൊണ്ടൊന്നും അല്ലാതെ തികച്ചും ആകസ്മികമായി; ദൈവത്തിന്റെ അദൃശ്യമായ കരം പ്രവര്‍ത്തിച്ചു എന്നൊക്കെ പറയും പോലെ എനിക്ക്‌ പോയ പോസ്റ്റ് തിരിച്ചു കിട്ടി.. അതു വേണ്ടും ടൈപ് ചെയ്തു ഞാന്‍ ഇതാ രിലോഡ് ചെയ്തിരിക്കുന്നു.. സപോര്‍റ്റ്‌ തന്ന എല്ലാവര്‍ക്കും നന്ദി :-)

    മറുപടിഇല്ലാതാക്കൂ
  6. പുതിയതൊന്നും എഴുതുന്നില്ലേ? നല്ല രസമുണ്ട്‌

    മറുപടിഇല്ലാതാക്കൂ