2009, ജനുവരി 2, വെള്ളിയാഴ്‌ച

ഞാന്‍ ഒന്നു ചോദിക്കട്ടെ...

പ്രായം പതിരുപത്തന്ഞു ആയി. അത്യാവശം ശമ്പളം ഉള്ള ജോലിയും ഉണ്ട് . പുറത്തു നിന്നു നോക്കുന്ന ആര്ക്കും ന്യായമായിട്ടും തോന്നാവുന്ന ഡൌട്ട് ആണ്- ഇനി ഇവള്‍ക്ക് കല്യാണം കഴിക്കാനുള്ള സമയം ആയില്ലേ എന്ന്! സമയം അതി ക്രമിച്ചു പോയി എന്നും പറഞ്ഞാണ്‌ ചിലര്‍ ലഹള ഉണ്ടാക്കുന്നത്. ശെടാ! എന്നിക്കിപ്പം കല്യാണം കഴിക്കണ്ടാന്നെ. എനിക്ക് അതിനുള്ള മച്ചുരിടി ആയെന്നു എനിക്ക് താനെ ഒരു വിശ്വാസം പോര. അല്ല, അവരെ പറഞ്ഞിട്ടും കാര്യമില്ല. ഇന്നത്തെ കാലത്തു ഈ ചെക്കന്മാരൊക്കെ ഇരുപത്തി നാലു- ഇരുപത്തി അഞ്ചു വയസകുമ്പോലെക്കും കെട്ട് കുടുംബനാതന്‍ മാരായി കഴിഞ്ഞിരിക്കും. അവര്‍ക്കൊക്കെ കല്യാണം കഴിക്കാന്‍ ഭയങ്കര തിടുക്കമാണ്.

അല്ലെ സുഹൃത്തുക്കളെ, ഞാന്‍ നിങ്ങളോട് ഒന്നു ചോദിച്ചോട്ടെ! ഇങ്ങനെപെട്ടെന്ന് കല്യാണം കഴിച്ചു എന്നെ പോലെ കല്യാണ പ്രായം അടുത്ത് എന്നാല്‍ അത്രയ്ക്കങ്ങോട്ട് ആകാതെ നില്ക്കുന്ന , ജീവിതത്തില്‍ കിട്ടുന്ന കുറച്ചു സ്വതന്ത്രം കുറച്ചു കാലം ആകൊഷിക്കണം എന്ന് ആഗ്രഹിച്ചു നടക്കുന്ന പെമ്പിള്ളെരുടെ സമാധാനം നിങ്ങള്‍ എന്തിന് ഇങ്ങനെ നശിപ്പിക്കുന്നു? നിങ്ങള്‍ക്കൊന്നും ലവലേശം സോഷ്യല്‍ രേസ്പോന്സിബിളിടി ഇല്ലേ?????

8 അഭിപ്രായങ്ങൾ:

  1. Buddhi venam buddhi..athu ippozhathae kaalathhu ellvarkkum korava....penpillaeru premikunna kaaalam thottae ellvarkum athae chekkanae kettanam aennaanu...!!
    ippozathe kaalathu aaanungalum ippo ketti thudangiyaaalo..!!!
    athukondaanu deivam thanna swathanthriyathe njan athirukal illathae snehichu, jeevikunnathu!!
    naatil ellavarum kettunathu kondu enikku kettaan karanam aayilla!!
    ende 'responsibility' enikku ippo ennodu maathrame athyashyam ullu!!athu mathi..avade mathi...!!!
    enikku pradhaanyam ende manasu ariyunna, manasaaakshi sookshippukaariyaya oru kootu kaariyum, ende kuravukaliloode ende sneham thirichu ariyanulla hridayavum kaanikunna oru penninay aanu...!!!
    kettu oru chadangu aanu... chadangukal kalathinothhu maarum, athinu vendi jeevitham pazhaakan buddhimuttaanu!!
    njan snehichaal aaa pennu endaethu maathram, hridaya bandhangalil chadangukalude noola -malagal illa lo..!!

    മറുപടിഇല്ലാതാക്കൂ
  2. പോട്ടെ എത്ര വയസ്സായാല്‍ മെച്യുരിറ്റി വരും.......35. അതോ നാല്പ്പതോ.......

    എനിക്ക് ഇപ്പോ കല്യാണം വേണ്ട അടുത്ത മാസം മതി എന്ന് ഏതോ സിനിമയില്‍ കേട്ടതോര്‍ക്കുന്നു

    മറുപടിഇല്ലാതാക്കൂ
  3. എന്താണീ സോഷ്യൽ റസ്പോൺസിബിലിറ്റി എന്നു വെച്ചാൽ?

    മറുപടിഇല്ലാതാക്കൂ
  4. കുട്ടീ, തന്റെ അതേ അഭിപ്രായമായിരുന്നു, വിവാഹത്തെപ്പറ്റി എനിക്കും, ഒരു വര്‍ഷം മുമ്പ് വരെ. പക്ഷേ, എന്റെ ആത്മാര്‍ഥ സുഹൃത്ത് വിവാഹിതനായി, ആദ്യത്തെ കുട്ടി ജനിച്ചപ്പോള്‍ അവന്റെയൊരു സന്തോഷം കണ്ട് എനിക്ക് എന്റെ അഭിപ്രായങ്ങളിലും, പിടിവാശികളിലും വെള്ളം ചേര്‍ക്കേണ്ടി വന്നു. എന്റെയൊരു കാര്യം.

    മറുപടിഇല്ലാതാക്കൂ
  5. ഓകെ ഡണ്‍.... പെണ്ണു കാണാന്‍ എന്നും പറഞ്ഞ് ഞാന്‍ ആ ഏരിയേലേക്ക് വരുന്നില്ല പോരേ?
    പക്ഷേ ലഡുവും മിക്സ്ചറും വീട്ടിലോട്ട് കൊറിയര്‍ ചെയ്തേക്കണം. പെണ്ണൂ കാണാന്‍ പോവുന്നില്ലെന്ന് വച്ച് പട്ടിണി കിടക്കാന്‍ പറ്റുമോ?

    ഇതേ ഐഡിയ കണ്‍‌വേ ചെയ്യുന്ന രണ്ടാമത്തെ പോസ്റ്റാണല്ലോ ഒരു മാസത്തിനിടയ്ക്. നമുക്കു പെണ്ണു കിട്ടാത്ത അവസ്ഥ വരുമോ തമ്പുരാനേ? ;)

    മറുപടിഇല്ലാതാക്കൂ
  6. പെണ്ണ് കിട്ടാതെ വരും എന്നോര്‍ത്ത് ചെട്ടന്മാരരും വെഷമികണ്ട! രിസിസ്സഷന്‍ കാലമായതു കൊണ്ടു പെന്കുട്ട്യോള് കാശ് ഉള്ള ചേട്ടന്മാരെ കെട്ടാന്‍ തയ്യാറായി മനസുമാറ്റി എന്നതാണ് ലേറ്റസ്റ്റ് ന്യൂസ്. അജേഷ് ചേട്ടനും ശ്രീ ഹരി ചേട്ടനും ഇനി ടെന്‍ഷന്‍ വേണ്ട. മാറുന്ന മലയാളി, ഇപ്പോളാണ് എനിക്ക് മച്ചുരിടി വന്നത്!!
    വികട ശിരോമണി, ഇപ്പൊ എനിക്കും ഒരു കണ്‍ഫ്യൂഷന്‍, അല്ല, എന്താണീ സോഇകാല്‍ രേസ്പോന്സിബിളിടി ആക്ച്വലി സ്പീകിന്ഗ്??!!

    മറുപടിഇല്ലാതാക്കൂ
  7. മച്ചുരിട്ടി ആവുമ്പോള്‍ പറയണേ.. എന്റെ മോനിപ്പോള്‍ നാലു വയസ്സായി. അവനെ അങ്ങോട്ടയക്കാം..

    മറുപടിഇല്ലാതാക്കൂ
  8. അതിപ്പൊ, വിവാഹിതനും 2 കുട്ടികളുടെ പിതാവും എന്ന അനുഭവപരിചയം വച്ചു പറയുകയാണെങ്കിൽ,എപ്പോഴാണെങ്കിലും, കല്യാണം കഴിക്കുന്നതിനേക്കാൾ നല്ലതാണല്ലോ കല്യാണം കഴിക്കാതിരിക്കുന്നതിനേക്കാൾ നല്ലത്‌.

    മറുപടിഇല്ലാതാക്കൂ