2009, ജനുവരി 27, ചൊവ്വാഴ്ച

ഗാനം വര്‍ത്തമാന ഭാഷയില്‍ വിവര്ത്തനം ചെയ്താല്‍ !

ചീരപൂവുകളെ കിസ്സ്‌ അടിക്കുന്ന നീലകുരുവികളെ , കാറ്റും അണ്ണാനും ഒന്നും അറിയാതെ നിങ്ങള്ക്ക് ഒരു പരിപാടി കൂടി ഒപ്പിക്കാന്‍ പറ്റുവോ? അവിടെ യെങ്ങാണ്ട് കെടന്നു കീറി കൊണ്ടിരിക്കുന്ന ആ പൂവിന്റെ കണ്ണുനീര് ഒന്നു തൊടക്കാവോ? എന്നിട്ട് ആ ഊഞ്ഞാല് ഒന്നു ആട്ടികോട്, അവിടെ എങ്ങാനും കെടന്നു ഒന്നു ഒറന്ഗട്ടെ അത്.
അപ്പുറത്തെ മുറ്റത്തു കെടന്നു തൊട്ടും തോണ്ടിയും ഇരിക്കുന്ന പച്ച കളര്‍ ഉള്ള പക്ഷികളെ, ഇങ്ങു വരൂ, നമ്മുക്ക് ഒന്നു കൂടാമെന്നെ. ഒരു മുറുക്കല്‍ ഒക്കെ ആകാം, എന്നിട്ട് ലിപ്സ്ടിച്ക് ഇട്ട പോലെ ച്ചുംമന്ന ലിപ്സ് ഒക്കെ ആയിട്ട് ആയമ്മേടെ അടുത്തേക്ക് ഒന്നു വാന്നെ.
അപ്പുറത്തെ പറമ്പില്‍ കേട്ടിയെക്കുന്ന പശു ക്ലീന്‍ ആക്കി നിര്ത്തി എക്കുന്ന ക്ടാവേ , മാലേം കിലുക്കി , പുല്ലും തിന്നു, ഇവിടെ പശുനെ കറക്കി പാല് എടുത്തു കഴിയുമ്പം ചുമ്മാ ജോലിഅടിച്ച് നടക്കനയിട്ടു ഇങ്ങോട്ട് വന്നെ!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ