2009, ഫെബ്രുവരി 24, ചൊവ്വാഴ്ച

പുഴ ഒഴുകുന്നു- നിന്നിലേക്ക്‌

ഋതുക്കള്‍ മാറി കൊണ്ടിരുന്നപ്പോഴും രാവിനെ മറച്ചു സുര്യന്‍ ഉണര്‍ന്നു പിന്നെ വീണ്ടും വഴിമാറി കൊടുത്തു കൊണ്ടിരുന്നപോഴും പുഴ ഒഴുകികൊണ്ടെയിരിക്കുകയായിരുന്നു.. ഒഴുകിയെത്തിയ ദൂരമോ വന്നു ചേര്‍ന്ന അഗാധതയോ അവള്‍ അറിഞ്ഞില്ല.. തിരിച്ചറിയാന്‍ ശ്രമിച്ചുമില്ല..

പിന്നീടെന്നോ ഒരിക്കല്‍ അവള്‍ മനസിലാക്കി പുഴ ഒഴുകി കൊണ്ടിരുന്നത് നിന്നിലേക്കാണ്എന്ന്. ദൂരങ്ങള്‍ താണ്ടി , ചിലപ്പോ കുത്തി ഒഴുകിയും ചിലപ്പോ കളകളാരവം പൊഴിച്ചും ഒഴുകി നീങ്ങി എത്തിയത് നിന്നിലലിയനായിരുന്നത്രേ

ഇതു നീ അറിഞ്ഞിരുന്നോ??? അതിന് നീ ദീര്‍ഘ കാല ജ്ഞാനി ആയിരുന്നുവോ??? അതോ, ഒഴുകി എത്തിയ പുഴയെ അത് പ്രകൃതി നിയമം എന്ന് മാത്രം കരുതി നീ അന്ഗീകരിച്ചതോ?

പലര്ക്കും പാപനാശിനി ആയിരുന്നു പുഴ. ചിലര്‍ക്കൊക്കെ ഉച്ചവെയിലില്‍ തളര്‍ന്നു വിശ്രമിക്കുമ്പോള്‍ കാലില്‍ തട്ടി ഒഴുകുന്ന ആശ്വാസ ജലവും. ഇതൊക്കെ ഒഴുക്കിനിടയിലെ ചിലെ ദൌത്യങ്ങള്‍ മാത്രം.. ഒഴുക്കിന്റെ അര്ത്ഥം ഇതൊന്നുമല്ലായിരുന്നു... ദൌത്യങ്ങള്‍ അവസനിപിച്ചു ആശ്വാസം പകര്ന്നു, പുണ്യങ്ങള്‍ സ്വരുകൂട്ടി വരുമ്പോള്‍, പുഴ അറിഞ്ഞിരുന്നോ അവള്‍ കഴുകികളഞ്ഞ മാലിന്യങ്ങളും പേറുന്നു എന്ന്? അത് അവള്‍ വെറുതെ ചുമക്കുക മാത്രമായിരുന്നോ അതോ തന്റെ ഭാഗം ആക്കിയിരുന്നോ???

അറിയില്ല. പക്ഷെ അവള്‍ ഒഴുകിയെത്തുന്നത് പൂര്‍ണം ആയാണ്.. ഇനിയും പൂര്‍ണമാകാത്ത പൂര്‍ണതയെ പുല്‍കാന്‍..

പുഴ ഇപ്പോഴും ഒഴുകിവന്നു കൊണ്ടേ ഇരിക്കുകയാണ്‌.. നിന്നിലേക്ക്‌..

3 അഭിപ്രായങ്ങൾ: