ഇതു എന്റെ വിഹാര കേന്ദ്രമാണ്. ഇവിടെ നിങ്ങള്‍ എന്തൊക്കെ കാണുമെന്നോ കാണാതിരിക്കുമെന്നോ എനിക്കു തന്നെ നിശ്ചയം പോരാ. അതുകൊണ്ട് ഒന്നുകില്‍ ഒന്നും പ്രതീക്ഷിക്കാതെ അല്ലെങ്കില്‍ എന്തും പ്രതീക്ഷിച്ചുകൊണ്ട് ഇവിടെ വന്നു പോകാന്‍ എല്ലാവരെയും ഞാന്‍ ക്ഷണിക്കുന്നു.
2008, ഡിസംബർ 26, വെള്ളിയാഴ്‌ച
യാത്ര തുടരുകയായി..
2008, ഒക്‌ടോബർ 31, വെള്ളിയാഴ്‌ച
പേരുവിളി
വലിയ ലോകത്തിന്‍റെ ഭാഗമാകാനുള്ള വെറും പാഴ്ശ്രമം മാത്രമായിരുന്നു അതെനിക്ക്!
ആത്മവിശ്വാസം പ്രകടിപിച്ചു ചിന്തകള്‍ വാക്കുകളില്‍ കോര്‍ത്ത് വിട്ടപ്പോള്‍ അവരെന്നെ വിളിച്ചു വായാടിയെന്നു.
ചിന്തകളില്ലാതെ ആ വാക്കുകള്‍ പറയാന്‍ ആവില്ലെന്ന് തിരിച്ചറിയാഞ്ഞവരുടെ പരാജയങ്ങള്‍ ആരും ഓര്‍ത്തില്ല
ഇടുങ്ങിയ ചിന്തകള്‍ക്ക്ഉത്തരമായി തര്‍ക്കിച്ചപ്പോള്‍ അവരെന്നെ വിളിച്ചു തന്റെടിയെന്നു
ആ തര്‍ക്കങ്ങളില്‍ഉള്ള സത്യംലോകത്തിനെ മാറ്റാന്‍പോന്നതെന്ന് എന്തെ ആരും തിരിച്ചറിഞ്ഞില്ല ?
പേരുവിളി ശീലമാക്കിയ ലോകത്തില്‍ പേരിനു ക്ഷാമമില്ലാതെ ഞാന്‍ ജീവിക്കുമ്പോള്‍
പിന്നെ എന്ത് കൊണ്ടാണ് എനിക്ക് എന്നെ തിരിച്ചറിയാന്‍ സാധിക്കാതെ പോകുന്നത്?
ഈ പേരുകളെല്ലാം ഞാന്‍ ആണോ? ഈ പേരുകളില്‍ എന്തെങ്കിലും ഞാന്‍ ആണോ?
അതോ എന്നെ ഞാന്‍ ആക്കുന്ന പേരിനു വേണ്ടി ഇനിയും ഞാന്‍ കാത്തിരികെണ്ടാതുണ്ടോ?
ഒക്കെകും ഒരു അവസാനം ഉണ്ടാകും, അവസാന നാളില്‍ ആറടി മണ്ണിനെ പ്രാപിക്കാനായി ഞാന്‍ ഒരുങ്ങി ഇറങ്ങുമ്പോള്‍ , ഇവര്‍ എന്നോട് വിട ചൊല്ലുമ്പോള്‍, ഇവരെന്നെ എന്ത് വിളിച്ചു വിട പറയും?
അന്ന് ഞാന്‍ നല്ലവള്‍ അല്ലെങ്കില്‍ ദൈവത്തിന്റെ മാലാഖ അല്ലെങ്കില്‍ സമര്ഥ ആയ ഒരു സ്ത്രീ ആകാതിരിക്കുമോ??
2008, ഒക്‌ടോബർ 29, ബുധനാഴ്‌ച
ദൈവമേ!! പിച്ചകാരി ആരിക്കണമേ!!
പ്ലാട്ഫോര്‍മിലൂടെ നടന്നു നീങ്ങുമ്പോള്‍ അതാ കൈകുഞ്ഞുമായി ഒരു പാവം സ്ത്രീ ഒരു തൂണും ചാരി ഇരിക്കുന്നു. മുരളിയിലെ പരോപകാരി ഉണര്‍ന്നു. ഏകാകിയായുള്ള സാധു സ്ത്രീ യുടെ ഇരുപ്പു കണ്ടപ്പോള്‍, ആ കരള്‍ അലിഞ്ഞു. പേഴ്സ്തുറന്നു ഒരു ഒറ്റ നാണയം എടുത്തത് രാവിലെ തന്നെ ഒരു നല്ല കാര്യം ചെയ്യാന്‍ സാധിച്ചല്ലോ എന്ന കൃതാര്തത്തയോടെയാണ്. അത് അവര്ക്കു നീട്ടിയപ്പോള്‍, മുരളി പ്രതീക്ഷിച്ചത് കണ്ണുകളില്‍ നന്ദി നിറഞ്ഞ ഒരു പുഞ്ചിരി ആണ്. പകരം, "പിച്ചക്കാരി" അന്തം വിട്ടൊരു നോട്ടം! കുരങ്ങിന്‍റെ മോന്ത ഉള്ളവരൊക്കെ ഹനുമാനകുമോടാഎന്ന് പണ്ടാരോ ചോദിച്ചപോലെ ഉള്ള മുന വെച്ച അര്‍ത്ഥഗര്‍ഭമായ ആ നോട്ടം കണ്ടു എന്‍റെ പരോപകാരിയായ ആ പാവം കൂട്ടുകാരന്‍ വെരണ്ടു പോയി.
എരിചിട്ടങ്ങോട്ടു ഇറക്കാനും വയ്യ, പൈസ മുടക്കി പോയത് കൊണ്ടു തുപ്പാനും വയ്യ എന്ന് പിസ ആദ്യമായി കഴിക്കുന്ന നാട്ടുംപുറത്തുകാരന്‍ വിചാരിക്കുന്ന പോലെ നീട്ടി പോയത് കൊണ്ടു കൈ പിന്‍വലിക്കാനും വയ്യ, നോട്ടം കണ്ടിട്ട് പൈസ കൊടുക്കാനും വയ്യ എന്ന അവസ്ഥയിലായി പോയി മുരളി!
രംഗം വശലകുന്നതിനു മുമ്പു സ്ഥലം കാലിആക്കണമെന്ന ബുദ്ധി എന്തായാലും കറക്റ്റ് സമയത്തു ദൈവം തമ്പുരാന്‍ തോന്നിപ്പിച്ചത് കൊണ്ടു കൈ നീട്ടി പിച്ചക്കാരി ഇരിക്കുന്നതിനും കുറച്ചു അപ്പുറത്തേക്ക് മാറ്റി ഒറ്റനാണയം വെച്ചിട്ട്, ന്യൂക്ലിയര്‍ കരാര്‍ ഒപ്പ് വെക്കേണ്ടത് കൊണ്ടു അല്പം തിരക്കിലാണ് എന്ന മട്ടില്‍ നടന്നു നീങ്ങുമ്പോള്‍, ആ മനസില്‍ നിന്നും ആകെ ഒരു ഗദ്ഗതം മാത്രം പുറത്തു വന്നു- " ദൈവമേ അത് പിച്ചക്കാരി തന്നെ ആരിക്കണമേ !!!
2008, ഒക്‌ടോബർ 14, ചൊവ്വാഴ്ച
രാത്രി മഴ
ഇരുട്ടാണ്. ഇരുട്ട് പടരുന്നു.. കണ്ണ് അടച്ചപോലെ കറുപ്പ് നിറം മാത്രം എങ്ങും. അപ്പോള്‍ പ്രതീക്ഷകളും ഇല്ലാതെയാവും. ഇരുട്ടത്ത് പ്രതീക്ഷകള്‍ വെചോണ്ടിരിക്കാന്‍ ഭയങ്കര ബുദ്ധിമുട്ടാണ്. പറ്റും, പക്ഷെ അത് മനകട്ടി ഉള്ളവര്‍ക്കേ പറ്റൂ.. ഇല്ലാത്തവര്‍ക്ക് ഇതു തന്നെ ഗതി. ഇരുട്ടും ശൂന്യതയും ഒരു പോലെ. ഒന്നിനെ മറ്റൊന്നില്‍ നിന്നു വിവേചിക്കാന്‍ പറ്റില്ല. ഇരുട്ടെന്നു സന്കല്‍പ്പികുമ്പോള്‍ മനസ്സില്‍ വന്നു നിറയുന്നതും ശൂന്യത എന്ന് സന്കല്‍പ്പികുമ്പോള്‍ നിറയുന്നതും( വിരോധാഭാസം - ശൂന്യത/ ഒന്നുമില്ലയ്ക എങ്ങനാ നിറയുന്നത്) ഒരേ നിറത്തിലും തരത്തിലും ഉള്ള എന്തോ ഒന്നാണ്. ഒന്നിനെ മറ്റൊന്നില്‍ നിന്നും വേര്‍തിരിക്കാന്‍ പറ്റാത്ത തരത്തിലുള്ള എന്തോ ഒന്നു. ചിന്തകള്‍ ഇല്ല, ജീവിക്കുന്ന ഹൃദയത്തില്‍ ജീവനില്ലാത്ത മുമ്പെ പറഞ്ഞ ഇരുട്ട് മാത്രം.പുറത്തു മഴ ഇപ്പളും ചാറുന്നുണ്ട്. ചെറുതായിട്ട്.. തുള്ളി തുള്ളി ആയിട്ട് വെള്ളം താഴെ കോണ്‍ക്രീറ്റ് മുറ്റത്ത്‌വീഴുന്ന ശബ്ദം കേള്ക്കാം. ആദ്യ മഴ പെയ്യുമ്പോള്‍ വരുന്ന നനഞ്ഞ മണ്ണിന്റെ മണം ഇല്ല.. പകരമം പൊടിയുടെ മണം ആണ്.. അപ്പുറത്ത് ലിവിന്ഗ് റൂമില്‍ നിന്നു ടെലിവിഷന്‍ സൌണ്ട് കേള്ക്കാം. കൂടെ ഉള്ളവര്‍ക്കിന്നു സാട്ടര്ടെ നൈറ്റ് സിന്ദ്രോം ആണ്. ഹ്മം! ഞാന്‍ ഉള്‍പെടുന്ന അഭ്യസ്ത വിദ്യരായ യുവ ജനതയുടെ ഓരോ ഫാന്‍സി പ്രയോഗങ്ങള്‍ !!! ഹിന്ദി സിനിമ ധട്കാന്‍!!!മഴചാരി കൊണ്ടേ ഇരിക്കുന്നു...ഇരുട്ട് പടര്ന്നു കൊണ്ടേ ഇരിക്കുന്നു.... അതിനൊന്നും മാറ്റം വരുനില്ല... രാത്രിയും, മഴയും, ദൈവത്തിന്റെ ഓരോ കളികളും, മനസ്സില്‍ ചിന്നി ചിതറുന്ന വാക്കുകളും, നഷ്ട്ടം ആയ സ്വപ്നങ്ങളും, പടരുന്ന ഇരുട്ടും, പൊടിയുടെ മണവും, ചിന്ത ഇല്ലായ്മ എന്ന് പറയുന്ന അവസ്ഥയും, തുള്ളി വെള്ളം വീഴുന്ന ശബ്ദവും , ടെലിവിഷന്‍ അലര്‍ച്ചയും , മുന്നിലൊരു ലാപ്റ്റൊപും പിന്നെ ഞാനും...
മലയാളത്തില്‍ സെരെന്ടിപിട്ടി
ഋതു മാറുമ്പോള്‍ വൃക്ഷങ്ങള്‍ എന്ത് ചെയ്യും??
