2008, ഒക്‌ടോബർ 31, വെള്ളിയാഴ്‌ച

പേരുവിളി

കൊച്ചുവായ്ക്കര്‍ത്ഥമില്ലാത്ത ജല്‍പനങ്ങള്‍ വീരവാദമായി ചൊല്ലിയപ്പോള്‍ അവരെന്നെ വിളിച്ചു കേമിയെന്ന്.

വലിയ ലോകത്തിന്‍റെ ഭാഗമാകാനുള്ള വെറും പാഴ്ശ്രമം മാത്രമായിരുന്നു അതെനിക്ക്!

ആത്മവിശ്വാസം പ്രകടിപിച്ചു ചിന്തകള്‍ വാക്കുകളില്‍ കോര്‍ത്ത്‌ വിട്ടപ്പോള്‍ അവരെന്നെ വിളിച്ചു വായാടിയെന്നു.
ചിന്തകളില്ലാതെ ആ വാക്കുകള്‍ പറയാന്‍ ആവില്ലെന്ന് തിരിച്ചറിയാഞ്ഞവരുടെ പരാജയങ്ങള്‍ ആരും ഓര്‍ത്തില്ല


ഇടുങ്ങിയ ചിന്തകള്‍ക്ക്ഉത്തരമായി തര്‍ക്കിച്ചപ്പോള്‍ അവരെന്നെ വിളിച്ചു തന്റെടിയെന്നു
ആ തര്‍ക്കങ്ങളില്‍ഉള്ള സത്യംലോകത്തിനെ മാറ്റാന്‍പോന്നതെന്ന് എന്തെ ആരും തിരിച്ചറിഞ്ഞില്ല ?

പേരുവിളി ശീലമാക്കിയ ലോകത്തില്‍ പേരിനു ക്ഷാമമില്ലാതെ ഞാന്‍ ജീവിക്കുമ്പോള്‍
പിന്നെ എന്ത് കൊണ്ടാണ് എനിക്ക് എന്നെ തിരിച്ചറിയാന്‍ സാധിക്കാതെ പോകുന്നത്?


ഈ പേരുകളെല്ലാം ഞാന്‍ ആണോ? ഈ പേരുകളില്‍ എന്തെങ്കിലും ഞാന്‍ ആണോ?
അതോ എന്നെ ഞാന്‍ ആക്കുന്ന പേരിനു വേണ്ടി ഇനിയും ഞാന്‍ കാത്തിരികെണ്ടാതുണ്ടോ?

ഒക്കെകും ഒരു അവസാനം ഉണ്ടാകും, അവസാന നാളില്‍ ആറടി മണ്ണിനെ പ്രാപിക്കാനായി ഞാന്‍ ഒരുങ്ങി ഇറങ്ങുമ്പോള്‍ , ഇവര്‍ എന്നോട് വിട ചൊല്ലുമ്പോള്‍, ഇവരെന്നെ എന്ത് വിളിച്ചു വിട പറയും?

അന്ന് ഞാന്‍ നല്ലവള്‍ അല്ലെങ്കില്‍ ദൈവത്തിന്റെ മാലാഖ അല്ലെങ്കില്‍ സമര്ഥ ആയ ഒരു സ്ത്രീ ആകാതിരിക്കുമോ??




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ