2008, ഒക്‌ടോബർ 14, ചൊവ്വാഴ്ച

രാത്രി മഴ

Disclaimer: ഇതു നമ്മള്‍ മലയാളം പാഠപുസ്തകത്തില്‍ പഠിച്ച മാധവികുട്ടിയുടെ കവിത അല്ല. ഞാന്‍ എഴുതിയ മറ്റൊരു കവിതയും അല്ല. ഇപ്പോള്‍ ഇവിടെ പാതി രാത്രി ആണ്. പുറത്തു മഴ ചാറുന്നുണ്ട്. അപ്പോള്‍ എനിക്ക് കുറച്ചു റാന്‍ഡം തൌറ്റ്സ്. അതിനാല്‍ റാന്‍ഡം തൌറ്റ്സ് നു പറ്റിയ സന്ദര്‍ഭോചിതമായ ഒരു റാന്‍ഡം ടൈറ്റില്‍.
ഇരുട്ടാണ്‌. ഇരുട്ട് പടരുന്നു.. കണ്ണ് അടച്ചപോലെ കറുപ്പ് നിറം മാത്രം എങ്ങും. അപ്പോള്‍ പ്രതീക്ഷകളും ഇല്ലാതെയാവും. ഇരുട്ടത്ത്‌ പ്രതീക്ഷകള്‍ വെചോണ്ടിരിക്കാന്‍ ഭയങ്കര ബുദ്ധിമുട്ടാണ്. പറ്റും, പക്ഷെ അത് മനകട്ടി ഉള്ളവര്‍ക്കേ പറ്റൂ.. ഇല്ലാത്തവര്‍ക്ക് ഇതു തന്നെ ഗതി. ഇരുട്ടും ശൂന്യതയും ഒരു പോലെ. ഒന്നിനെ മറ്റൊന്നില്‍ നിന്നു വിവേചിക്കാന്‍ പറ്റില്ല. ഇരുട്ടെന്നു സന്കല്‍പ്പികുമ്പോള്‍ മനസ്സില്‍ വന്നു നിറയുന്നതും ശൂന്യത എന്ന് സന്കല്‍പ്പികുമ്പോള്‍ നിറയുന്നതും( വിരോധാഭാസം - ശൂന്യത/ ഒന്നുമില്ലയ്ക എങ്ങനാ നിറയുന്നത്) ഒരേ നിറത്തിലും തരത്തിലും ഉള്ള എന്തോ ഒന്നാണ്. ഒന്നിനെ മറ്റൊന്നില്‍ നിന്നും വേര്‍തിരിക്കാന്‍ പറ്റാത്ത തരത്തിലുള്ള എന്തോ ഒന്നു. ചിന്തകള്‍ ഇല്ല, ജീവിക്കുന്ന ഹൃദയത്തില്‍ ജീവനില്ലാത്ത മുമ്പെ പറഞ്ഞ ഇരുട്ട് മാത്രം.പുറത്തു മഴ ഇപ്പളും ചാറുന്നുണ്ട്. ചെറുതായിട്ട്.. തുള്ളി തുള്ളി ആയിട്ട് വെള്ളം താഴെ കോണ്‍ക്രീറ്റ് മുറ്റത്ത്‌വീഴുന്ന ശബ്ദം കേള്ക്കാം. ആദ്യ മഴ പെയ്യുമ്പോള്‍ വരുന്ന നനഞ്ഞ മണ്ണിന്റെ മണം ഇല്ല.. പകരമം പൊടിയുടെ മണം ആണ്.. അപ്പുറത്ത് ലിവിന്ഗ് റൂമില്‍ നിന്നു ടെലിവിഷന്‍ സൌണ്ട് കേള്ക്കാം. കൂടെ ഉള്ളവര്‍ക്കിന്നു സാട്ടര്ടെ നൈറ്റ് സിന്ദ്രോം ആണ്. ഹ്മം! ഞാന്‍ ഉള്‍പെടുന്ന അഭ്യസ്ത വിദ്യരായ യുവ ജനതയുടെ ഓരോ ഫാന്‍സി പ്രയോഗങ്ങള്‍ !!! ഹിന്ദി സിനിമ ധട്കാന്‍!!!മഴചാരി കൊണ്ടേ ഇരിക്കുന്നു...ഇരുട്ട് പടര്ന്നു കൊണ്ടേ ഇരിക്കുന്നു.... അതിനൊന്നും മാറ്റം വരുനില്ല... രാത്രിയും, മഴയും, ദൈവത്തിന്റെ ഓരോ കളികളും, മനസ്സില്‍ ചിന്നി ചിതറുന്ന വാക്കുകളും, നഷ്ട്ടം ആയ സ്വപ്നങ്ങളും, പടരുന്ന ഇരുട്ടും, പൊടിയുടെ മണവും, ചിന്ത ഇല്ലായ്മ എന്ന് പറയുന്ന അവസ്ഥയും, തുള്ളി വെള്ളം വീഴുന്ന ശബ്ദവും , ടെലിവിഷന്‍ അലര്‍ച്ചയും , മുന്നിലൊരു ലാപ്റ്റൊപും പിന്നെ ഞാനും...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ