2008, ഒക്‌ടോബർ 29, ബുധനാഴ്‌ച

ദൈവമേ!! പിച്ചകാരി ആരിക്കണമേ!!

എന്റെ സുഹൃത്ത് മുരളി ഒരു കലാകാരനും സൌന്ദര്യ ആസ്വാദകനും സര്‍വ്വോപരി ഒരു പരോപകരിയുമാണ്. ആശാന്‍ ഒരു ദിവസം രാവിലെ പതിവുപോലെ ഓഫീസില്‍ എത്താനായി ലോക്കല്‍ ട്രെയിന്‍ കയറാന്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തി.

പ്ലാട്ഫോര്‍മിലൂടെ നടന്നു നീങ്ങുമ്പോള്‍ അതാ കൈകുഞ്ഞുമായി ഒരു പാവം സ്ത്രീ ഒരു തൂണും ചാരി ഇരിക്കുന്നു. മുരളിയിലെ പരോപകാരി ഉണര്‍ന്നു. ഏകാകിയായുള്ള സാധു സ്ത്രീ യുടെ ഇരുപ്പു കണ്ടപ്പോള്‍, ആ കരള്‍ അലിഞ്ഞു. പേഴ്സ്തുറന്നു ഒരു ഒറ്റ നാണയം എടുത്തത്‌ രാവിലെ തന്നെ ഒരു നല്ല കാര്യം ചെയ്യാന്‍ സാധിച്ചല്ലോ എന്ന കൃതാര്തത്തയോടെയാണ്. അത് അവര്ക്കു നീട്ടിയപ്പോള്‍, മുരളി പ്രതീക്ഷിച്ചത് കണ്ണുകളില്‍ നന്ദി നിറഞ്ഞ ഒരു പുഞ്ചിരി ആണ്. പകരം, "പിച്ചക്കാരി" അന്തം വിട്ടൊരു നോട്ടം! കുരങ്ങിന്‍റെ മോന്ത ഉള്ളവരൊക്കെ ഹനുമാനകുമോടാഎന്ന് പണ്ടാരോ ചോദിച്ചപോലെ ഉള്ള മുന വെച്ച അര്‍ത്ഥഗര്‍ഭമായ ആ നോട്ടം കണ്ടു എന്‍റെ പരോപകാരിയായ ആ പാവം കൂട്ടുകാരന്‍ വെരണ്ടു പോയി.

എരിചിട്ടങ്ങോട്ടു ഇറക്കാനും വയ്യ, പൈസ മുടക്കി പോയത് കൊണ്ടു തുപ്പാനും വയ്യ എന്ന് പിസ ആദ്യമായി കഴിക്കുന്ന നാട്ടുംപുറത്തുകാരന്‍ വിചാരിക്കുന്ന പോലെ നീട്ടി പോയത് കൊണ്ടു കൈ പിന്‍വലിക്കാനും വയ്യ, നോട്ടം കണ്ടിട്ട് പൈസ കൊടുക്കാനും വയ്യ എന്ന അവസ്ഥയിലായി പോയി മുരളി!

രംഗം വശലകുന്നതിനു മുമ്പു സ്ഥലം കാലിആക്കണമെന്ന ബുദ്ധി എന്തായാലും കറക്റ്റ് സമയത്തു ദൈവം തമ്പുരാന്‍ തോന്നിപ്പിച്ചത് കൊണ്ടു കൈ നീട്ടി പിച്ചക്കാരി ഇരിക്കുന്നതിനും കുറച്ചു അപ്പുറത്തേക്ക് മാറ്റി ഒറ്റനാണയം വെച്ചിട്ട്, ന്യൂക്ലിയര്‍ കരാര്‍ ഒപ്പ് വെക്കേണ്ടത് കൊണ്ടു അല്പം തിരക്കിലാണ് എന്ന മട്ടില്‍ നടന്നു നീങ്ങുമ്പോള്‍, ആ മനസില്‍ നിന്നും ആകെ ഒരു ഗദ്ഗതം മാത്രം പുറത്തു വന്നു- " ദൈവമേ അത് പിച്ചക്കാരി തന്നെ ആരിക്കണമേ !!!

3 അഭിപ്രായങ്ങൾ:

  1. Ente Glenne... enthaa parayka!!! sharikkum Murali angane antham vittu platform-il nilkkunna kaazcha kandu :-)
    Nice one again... :-)

    മറുപടിഇല്ലാതാക്കൂ
  2. ഹഹ..ഇതു നടന്നതാണോ...?
    ഒരു ആംഗ്ഗ്ലേയ തമാശ..നായകൻ.ഒരു കടയ്യിൽ നീന്നും ഇറങ്ങുമ്പോൾ, കയ്യിൽ കാപ്പിക്കപ്പുമായി ഒരു അപ്പച്ചൻ...സ്യൂട്ടും, ടൈയ്യും തൊപ്പിയും വേഷം..ഇതാണു അമേരിക്കൻ സ്റ്റൈൽ..കയ്യിലൊരു കാപ്പികപ്പു മായി ടിപ്ടോപ്പിൽ നിൽക്കുക. നായകൻ മനസലിവോടെ ഒരു ഡോളർ നാണയം കപ്പിലിടുന്നു. അപ്പോൾ അപ്പച്ചൻ..നന്ദി മകനെ...പക്ഷെ..ഞാനീ കാപ്പികുടിച്ചുതീർത്തിട്ടായിര്രുന്നേൽ കൂടുതൽ നന്നായിരുന്നു..
    ഈ കഥ പറഞ്ഞയാളും അദ്ദേഹത്തിനു പറ്റിയ ഒരമളീ ആണെന്നാ പറഞ്ഞെ..

    മറുപടിഇല്ലാതാക്കൂ