2008, ഒക്‌ടോബർ 14, ചൊവ്വാഴ്ച

മലയാളത്തില്‍ സെരെന്ടിപിട്ടി

അങ്ങനെ അവസാനം ഞാന്‍ ബ്ലോഗില്‍ മലയാളത്തില്‍ എഴുതുന്ന വിദ്യ കണ്ടുപിടിച്ചു. യുരെക എന്ന് അലറി വിളിച്ചു ഒഅടുന്ന കാര്യം തത്കാലം ആലോചിക്കുനില്ല, കാരണം ഇത് സംഭവിച്ചത് തികച്ചും ആകസ്മികമായാണ് - സായിപ്പിന്റെ ഭാഷയില്‍ പറഞ്ഞാല്‍ സെരെന്ടിപിട്ടി. പക്ഷെ ചക്ക വീണാണ് മുയല് ചത്തത്‌ എന്ന് വെച്ചു മുയലിന്‍എ എടുത്തു റോസ്റ്റ് ചെയ്തു കപ്പേം കൂട്ടി അടിക്കതിരികണ്ട കാര്യം ഇല്ലല്ലോ. അങ്ങനെ അവസാനം രണ്ടായിരത്തി എട്ടു ജൂലൈ ഒന്നാം തിയതി, അതായതു ഇന്നു, ഇതുവരെ ചെറിയ ചെറിയ കാര്യങ്ങള്‍ എന്ഗ്ലിഷില്‍ കുത്തികുറിച്ചു, അതില്‍ കൂടുതല്‍ കാര്യങ്ങള്‍ മടി മൂലം കുത്തി കുറികാതെയും ഇരുന്ന എന്ന ഞാന്‍ ഒരു മലയാള ഭാഷ സാഹിത്യകാരി ആയി രൂപാന്തര പെടാനുള്ള സാധ്യത ഇതിനാല്‍ എല്ലാവരെയും അറിയിച്ചു കൊള്ളുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ