2008, ഒക്‌ടോബർ 14, ചൊവ്വാഴ്ച

ഋതു മാറുമ്പോള്‍ വൃക്ഷങ്ങള്‍ എന്ത് ചെയ്യും??

ഒരിക്കല്‍ വസന്തത്തെ ഒരുപാടു സ്നേഹിച്ച ഒരു വൃക്ഷം ഉണ്ടായിരുന്നു. വസന്തത്തില്‍ അത് പൂത്തു, കായ്ച്ചു, പടര്ന്നു പന്തലിച്ചു. എന്നും വസന്തം എന്കിലെന്നു അത് കൊതിച്ചു. പക്ഷെ ഋതു മാറിയേ തീരൂ, അത് പ്രകൃതി നിയമം!! വസന്തം മാഞ്ഞു, ശിശിരം വന്നു.. വൃക്ഷം ദുഖിച്ചു, ഇലകള്‍ പൊഴിച്ചു..

കാലം കടന്നു..വസന്തം ഇതാ വീണ്ടും പടിവാതുക്കല്‍.. വസന്തത്തെ സ്നേഹിക്കുന്ന വൃക്ഷം എന്ത് ചെയ്യും???

ഇനിയും ഋതു മാറുമല്ലോ എന്ന് വിചാരിച്ചു വസന്തത്തെ സ്വീകരിക്കതിരിക്കുമോ??? പൂത്തുലയാതിരിക്കുമോ?? കഴിഞ്ഞു പോയ ദുഃഖ ശിശിര കാലമോര്‍ത്തു വസന്തത്തെ വരവെല്ക്ക വേണ്ടാതെ പുഷ്പിക്കാതെ ഇരിക്കുമോ??? എല്ലാം മറന്നു വസന്തതിലുലയുക അല്ലേ ചെയ്യുക !!

1 അഭിപ്രായം: